പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

04 ഒക്‌ടോബർ, 2024

ഇണ

ദൂരെപ്പറക്കുന്ന പക്ഷി നീയെൻ്റെ

അഴിയിട്ട കൂടു കാണാതിരിക്കുക.

അരികിലെ ചില്ലയിൽ ചേക്കേറിയാലുമെൻ

മുറിയുന്ന പാട്ടുകേൾക്കാതിരിക്കുക.


നാളത്തിലാളുന്ന നിഴലായയെന്നെ നിൻ

മിഴിയാലെ ദയവായ് നോക്കാതിരിക്കുക.

വിധിയെങ്കിൽ, വന്നെൻ്റെ മുറിവു തുന്നീടുമ്പോൾ

ഉറങ്ങും വരേക്കുമെന്നുയിരായിരിക്കുക.


പ്രിയമുള്ളവളെ, നീ പൂവായിരിക്കുക.

ഞാനിറുത്താലും വാടാതിരിക്കുക.

പ്രിയമുള്ളവളെ, നീ മഴയായിരിക്കുക.

ഞാനിരുണ്ടാലും നനവായിരിക്കുക.

2 അഭിപ്രായങ്ങൾ:

  1. കവിത വായിച്ച ഇണ be like, ശ്ശെടാ, ഇതിപ്പോ നിക്കണോ അതോ പോണോ 😂? കൊള്ളാം 👏

    മറുപടിഇല്ലാതാക്കൂ
  2. ഇണയെക്കണ്ട കവിത be like, ഇതിപ്പോ വയ്യാവേലി ആയല്ലോ!

    മറുപടിഇല്ലാതാക്കൂ