'Dare for truth, truth for dare, in life's intricate, poetic affair.' - ചുമരെഴുത്ത്
'എനിക്കങ്ങനെയൊന്നുമില്ലെന്ന് അവൾ തന്നെയല്ലേ അന്ന് പറഞ്ഞത്?'
'അങ്ങനെ തോന്നിയിട്ടുണ്ടെന്ന് നാലാളുടെ മുന്നിൽ വെച്ച് പറയാൻ അവൾക്ക് ധൈര്യമുണ്ടെന്ന് നീ കരുതുന്നുണ്ടോ?'
'പിന്നെ ഒരിക്കലും എന്നോടൊന്ന് സംസാരിക്കാൻ പോലും അവൾ കൂട്ടാക്കിയില്ലല്ലോ?'
'നിന്നോടെന്നല്ല, പിന്നെ ഏതെങ്കിലുമൊരാണിനോട് അവൾ മിണ്ടിയതായിട്ട് നീ കണ്ടിട്ടുണ്ടോ?'
'അവളാരോടൊക്കെ സംസാരിക്കുന്നുവെന്ന് നോക്കിയിട്ടാണോ ഞാൻ നടക്കുന്നത്? It is none of my business .'
'എന്നിട്ടാണോ അവളുടെ നാട്ടിൽ പോയി പഠിച്ചത്? അവൾ ജോലി ചെയ്യുന്നിടത് ജോലി നോക്കുന്നത്?'
'അത്...,അത് വെറും കോയ്നസിഡൻസ്.'
'ഐ ഡോണ്ട് തിങ്ക് സൊ. എന്റെ കേസ് തന്നെ നോക്ക്, അജയ് എങ്ങനെയാണ് എന്നെ പ്രൊപ്പോസ് ചെയ്തത്?'
'നിങ്ങൾ കൊളീഗ്സ് അല്ലെ, പണ്ടുതൊട്ടേ അറിയുകയും ചെയ്യും.'
'അജയ്‌ക്കും ഇത് തന്നെയാണ് പ്രശനം, നിങ്ങളീ ആണുങ്ങൾക്ക് ഒന്നും മനസ്സിലാവില്ല.'
'I am so done with this conversation. എന്താണ് നീയീ പറഞ്ഞുവരുന്നത്?'
'വേണ്ട, നമുക്കീ ടോപ്പിക്ക് വിടാം.'
നിതിൻ. നിതിൻറെ ഫ്രണ്ട് അജയ്. അജയ്‌യുടെ വൈഫ് താര. താരയുടെ ബേസ്ഡ് ഫ്രണ്ട് മെറിൻ. നാലുപേരും ഹൈസ്കൂൾ ക്ലാസ്സ്‌മേറ്റ്സ്. മെറിനെപ്പറ്റിയാണ് നിതിനും താരയും ഇത്രയും നേരം തർക്കിച്ചുകൊണ്ടിരുന്നത്. ഇന്ന് വർഷങ്ങൾക്ക് ശേഷം നിതിനും മെറിനും കണ്ടുമുട്ടുകയാണ്. രണ്ടുപേരും മാട്രിമോണിയിൽ പാർട്ണറെ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു. അജയ്‌യും താരയും മുൻകൈയെടുത്താണ് രണ്ടുപേരും തമ്മിൽ ഇന്റെരെസ്റ്റ് അയച്ചത്. അജയ് മെറിനെ കൂട്ടാൻ പോവുകയും താര നിതിനല്പം നൊസ്റ്റാൾജിയ കൊടുത്തുംകൊണ്ടിരിക്കുമ്പോഴാണ് ഈ തർക്കം.
'ഹായ് മെറിൻ, നമുക്ക് പോകാം?'
മെറിൻ കാറിൽ കയറുന്നു. ഒരല്പം പരിഭ്രമമുണ്ട്.
'അജയ്, ഇത് വർക്ഔട് ആവുമോ?'
'അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ?'
'ഞങ്ങളിപ്പോ കംപ്ലീറ്റ്‌ലി സ്‌ട്രെഞ്ചേഴ്‌സ് ആണ്. രണ്ടുപേരും ഇപ്പോൾ വളരെയധികം മാറിക്കാണും. ഞങ്ങൾക്കിടയിലുണ്ടായിരുന്ന ആ പഴയ സൗഹൃദം പോലും ഇപ്പോഴുണ്ടാവുമോന്നറിയില്ല.'
'അതിനു നിങ്ങൾക്കിടയിലെപ്പോഴാ സൗഹൃദമുണ്ടായിരുന്നത്? പ്രണയം മാത്രമായിരുന്നില്ലേ? ഹഹ.'
'Dont tease me. But you are right. എനിക്കവനെ ഇഷ്ടമായിരുന്നു. അന്ന് താര എല്ലാവരുടെയും മുന്നിൽവെച് അങ്ങനെ ചോദിച്ചില്ലായിരുന്നുവെങ്കിൽ, we would be together all this time.'
'അതന്നുതന്നെ സമ്മതിക്കാമായിരുന്നില്ലേ?'
'എനിക്കതിനു കഴിയുമായിരുന്നില്ല. നിനക്ക് നിതിനെ ഇഷ്ടമല്ലേ എന്ന് താര നമ്മുടെ ക്ലാസ് മുഴുവൻ കേൾക്കെ ചോദിച്ചപ്പോ, എന്റെ ജീവൻ പോയ പോലെ ആയിരുന്നു. My heart literally stopped.... ഞാനാദ്യം നോക്കിയത് അവനെയായിരുന്നു. എന്നെക്കാളും ഷോക്ക് അവനായിരുന്നു. എനിക്കവനോട് അനഗ്നെ തോന്നിയിട്ടുണ്ടെന്ന് അവനൊരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. അവനു വിഷമമുണ്ടാവരുതെന്ന് കരുതിയാ പെട്ടെന്ന് ഞാൻ അന്ഗനെയൊക്കെ പറഞ്ഞത്.'
'പിന്നീടെപ്പോഴെങ്കിലും നിനക്കവനോട് പറയാമായിരുന്നില്ലേ?'
'എനിക്കതിനു ധൈര്യമുണ്ടായില്ല. നിന്നെയും താരയെയും പോലെ സൗഹൃദത്തിലെത്ര അടുപ്പം വേണമെന്നോ, പ്രണയത്തിൽ എത്ര അകലം വേണമെന്നോ എനിക്കറിയില്ലായിരുന്നു.'
'അവനെക്കാണുന്നതിനു മുൻപ് ചോദിക്കട്ടെ, ഇപ്പോഴും അന്ഗനെത്തന്നെയാണോ?, നീയും താരയും ഫ്രണ്ട്സായിരിക്കുന്നത് പോലെ, നിനക്ക് നിതിനോട്....?'
'എപ്പോഴും. Maybe അതിനേക്കാളേറെ..'
മെറിൻ കാർ വിൻഡോയിലൂടെ അസ്തമിക്കുന്ന സൂര്യനെ നോക്കിക്കൊണ്ടിരുന്നു. ഓർമയിലേക്ക് ആ പഴയ ക്ലാസ്സ്മുറിയും, സെന്റ് ഓഫ് ഫങ്ക്ഷനും കടന്നുവരുന്നു. മൈക്ക് ഇപ്പോൾ മെറിന്റെ കയ്യിലാണ്. 'ട്രൂത് ഓർ ഡെയർ?' ക്ലാസ് മുഴുവൻ ഒരേ സ്വരത്തിൽ ചോദിക്കുന്നു. 'ട്രൂത്' എന്ന മറുപടി. താര എണീറ്റ് നിന്ന് ചോദിക്കുന്നു, 'നിനക്ക് നിതിനെ ഇഷ്ടമാണോ?'. ക്ലാസ് മുഴുവൻ ഒരു കനത്ത നിശബ്ദത.
കഫേ. താരയും നിതിനും.
'I am sorry. അന്ന് ഞാനങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു.'
'അതൊക്കെ കഴിഞ്ഞ കാര്യമല്ലേ. But, why? അന്നെന്തിനാണങ്ങനെ ചോദിച്ചത്?
'I felt so. എനിക്ക് അജയ്‌യെ ഇഷ്ടമായിരുന്നത്പോലെ, നിങ്ങൾ രണ്ടുപേരെയും ഒരുമിച്ച് കാണാൻ എനിക്ക് കൊതിയായിരുന്നു. ഡെയറിനു പകരം അവൾ ട്രൂത് പറഞ്ഞപ്പോൾ എനിക്കെന്റെ എക്സൈറ്റ്മെന്റ് കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ല. Shall I ask you something? നിനക്കവളോട് എപ്പോഴെങ്കിലും?
'ഞാനന്ന് അക്ഷരാർത്ഥത്തിൽ തകർന്നു പോയി. സെന്റ് ഓഫ് കഴിഞ്ഞാലുടൻ അവളോട് തുറന്നു പറയണമെന്ന് വിചാരിച്ചതാണ്. പക്ഷെ അതിനുമുമ്പേ എല്ലാം തീരുമാനമായി.'
'ഞാനന്നങ്ങനെ ചോദിച്ചില്ലായിരുന്നെങ്കിൽ നിങ്ങളിപ്പോഴും ഒരുമിച്ചാകുമായിരുന്നല്ലേ?'
'ഇതിനുള്ള മറുപടിയല്ല, അവളപ്പൊഴേ തന്നത്?'
'അപ്പൊ പിന്നെ ഇന്ന് കാണുന്നതെന്തിനാ?'
'For one last time. ഞാനത് മുൻപേ അവളോട് പറഞ്ഞിരുന്നെങ്കിൽ, ഞാനത് കുറച്ച നേരത്തെ ചെയ്തിരുന്നെങ്കിൽ... I was too late then. ഇന്ന് അവളിൽ നിന്ന് എനിക്ക് നേരിട്ടറിയണം. ആൾക്കൂട്ടത്തിന്റെ സമ്മർദ്ദമില്ലാതെ. അത് എസ് ആയാലും നോ ആയാലും..., ഇനിയൊരിക്കൽ കൂടി താമസിക്കാൻ വയ്യ.'
താര ഒരു ചെറിയ ചിരിയോടെ തന്റെ കാപ്പിയെടുത്തു കുടിക്കുന്നു. കഫെയുടെ ഓപ്പൺ ടെറസിൽ നിന്ന്, നിതിൻ ദൂരെ കടലിലേക്ക് മുങ്ങിത്താഴുന്ന സൂര്യനെ നോക്കുന്നു. ഓർമയിലേക്ക് ക്ലാസ് റൂമും സെന്റ് ഓഫ് ഫങ്ക്ഷനും കടന്നു വരുന്നു. നിതിൻറെ പോക്കറ്റിൽ ഒരു ഡെയറിമിൽക്ക് ചോക്ലേറ്റും ഒരു ലെറ്ററും. അക്ഷമനായിരിക്കുന്ന നിതിൻ. പെട്ടെന്ന് എല്ലാവരും 'ട്രൂത് ഓർ ഡെയർ?' എന്ന് ചോദിക്കുന്നത് കേൾക്കാം. ട്രൂത് എന്ന് മെറിൻ പറയുന്നത് കേൾക്കുമ്പോൾ നിതിൻ എക്സൈറ്റഡ് ആവുന്ന്. പെട്ടെന്ന് നിശബ്ദത. നിതിൻറെ മുഖത്തു പതിയെ നിരാശയും വിഷമവും നിറയുന്നു.
കഫേ. മെറിൻ പിന്നിൽ നിന്ന് വരുന്നത്, താരയുടെ മുഖഭാവത്തിൽ നിന്ന് നിതിൻ മനസ്സിലാക്കുന്നു. എങ്കിലും അജയ് വന്നു നിതിൻറെ തോളത് തട്ടുന്നു. നിതിൻ പരിഭ്രമിച് എഴുന്നേൽക്കുന്നു.
'എന്റെ ഭാര്യ നിന്നെയും വെറുപ്പിച്ചോ?'
'ഏയ് ഇല്ല.'
മെറിൻ മുന്നിലേക്ക് വന്നു നിതിനെ കാണുന്നു.
'ഹായ് നിതിൻ.'
'ഹായ് മെറിൻ.'
'നമുക്കിനി പ്രസക്തിയില്ല കേട്ടിയോനെ, നമുക്ക് പോകാം.'
തമ്മിൽ തമ്മിൽ ബൈ പറഞ്ഞു അജയ്‌യും താരയും മടങ്ങുന്നു. നിതിനും മെറിനും ശാന്തമായി ഇരിക്കുന്നു. കടലിരമ്പം കേൾക്കാം. സൂര്യൻ അസ്തമിച്ചു കഴിഞ്ഞു. കഫെയുടെ ബൾബുകൾ ഓണാവുന്നു. താഴെ കാറിലേക്ക് കയറുന്ന അജയ്‌യും താരയും.
'നമ്മളൊന്നും അറിയുന്നില്ലെന്നാ രണ്ടുപേരുടെയും വിചാരം. മാട്രിമോണിയയും ഡേറ്റിംഗും കൊണ്ടുവന്നപ്പോഴേ എനിക്ക് മനസ്സിലായി, രണ്ടുപേർക്കും പ്രേമം അസ്ഥിയിനിന്നു വിട്ടുപോയിട്ടില്ലെന്നു.'
'നിനക്കൊക്കെ ലേറ്റ് ആയിട്ടാണല്ലോ എല്ലാം മനസ്സിലാവുന്നത്.'
അജയ് ഒരു കള്ളച്ചിരിയോടെ താരയുടെ മുഖത്തേക്ക് നോക്കുന്നു. ഓർമയിലേക്ക് സ്കൂളിന് പുറത്തുള്ള ടി സ്റ്റാൾ. അജയ് രണ്ട് ഡെയറി മിൽക്ക് വാങ്ങി ഒന്ന് നിതിന് കൊടുക്കുന്നു.
'ഒരു ലെറ്റർ മാത്രം കൊടുക്കണ്ട, ഈ ഡെയറി മിൽക്ക് കൂടി വെച്ചോ.'
'ഒന്ന് പോരെ, ഇതെന്തിനാ രണ്ടെണ്ണം?'
'എന്റെ കാര്യത്തിന് ലെറ്റർ വേണ്ട, ഡെയറി മിൽക്ക് മാത്രം മതി.'
അദ്‌ഭുതത്തോടെ നിതിൻ അജയ്‌യെ നോക്കുന്നു. അതേ അദ്‌ഭുതത്തോടെ നിതിൻ ഇപ്പോൾ മെറിനെ നോക്കുന്നു. കഫേ.
'മെറിൻ, എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്'
'നിതിൻ, അതിനുമുൻപ് എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.'