വാതിലിനപ്പുറം നീളുന്നു കാതുകള്‍.
ജനാലയ്ക്കപ്പുറം തേടുന്നു കണ്ണുകള്‍.
നാവിന്‍റെ തുമ്പില്‍ തരിക്കുന്നു വാക്കുകള്‍.
നാഡീഞരമ്പില്‍ തുടിക്കുന്നു വിരലുകള്‍.
തലയില്‍ കുരുത്തുകൊരുക്കുന്നു ചിന്തകള്‍.
നെറ്റിവിയര്‍ത്താലുമുണരാതെ പേടികള്‍.
തെല്ലുനിദ്രയും വരാതെയിരിക്കിലും,
പല്ലുകള്‍ക്കിടയിലമരാതമര്‍ഷവും.
ഒട്ടു വാസ്തവമില്ലെങ്കില്‍ പോലുമേ,
ഒറ്റിക്കൊടുക്കുന്നതുയിരെങ്കില്‍ പോലുമേ,
ഒന്നു രണ്ടാളു വന്നെങ്കിലെന്നായി,
ഒന്നും മുറിയാതെ പറയണമെന്നായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ