ജനിക്കും മുതലേ എനിക്കു ഹൃദയമില്ല.
പലരും പറഞ്ഞു, ഇനിയുണ്ടാവുകില്ല.
ചിലരു പറഞ്ഞു, അതൊരു പ്രശ്നമല്ല.
ഒരുപാടു പേർ ഒന്നും പറഞ്ഞുമില്ല.
ഇങ്ങനായാൽ ശരിയാവുകില്ല, ഇനി
ഹൃദയമില്ലാതെ ഞാൻ മരിക്കുകില്ല.
എവിടെക്കിട്ടും പുതിയൊരു ഹൃദയം?
എവിടെക്കിട്ടും പഴയൊരു ഹൃദയം?
ആരാൻ ഹൃദയം വിൽക്കുന്നുണ്ടോ?
ആരാൻ ഒന്നുപേക്ഷിച്ചതുണ്ടോ?
ആരാൻ ഉപയോഗിക്കാത്തതുണ്ടോ?
ആരാൻ വച്ചു മറന്നതുണ്ടോ?
ഹൃദയം കിട്ടാതൊരുനാളീ ഞാൻ
തുനിഞ്ഞു പുതിയൊരു ഹൃദയം മെനയാൻ.
ശ്വാസമളന്നു, ശരീരമളന്നു,
നെഞ്ചിൻ കൂടിൻ ഉള്ളുമളന്നു.
വഴിയിൽ കിട്ടീ ഹൃദയച്ചീളുകൾ,
നുറുങ്ങി വീണതുപലരിൽ നിന്നും.
ദാനം കിട്ടീ ഹൃദയച്ചീളുകൾ,
മുറിച്ചു തന്നതു ചിലരല്ലോ.
ഒട്ടിച്ചേർത്തതു സ്നേഹം കൊണ്ട്,
മിനുസപ്പെട്ടത് ദുഃഖം കൊണ്ട്.
പ്രതിഷ്ഠ വെച്ചു പാലുമുഴിഞ്ഞു,
പിറ്റേന്നു തന്നതു പൂട്ടിവെച്ചു.
ആറ്റുനോറ്റൊരു ഹൃദയം പക്ഷേ,
പെട്ടെന്നൊരുനാൾ പൊട്ടിപ്പോയി.
പൊട്ടിയ ചീളുകളടുക്കിവെച്ച്
വീണ്ടും വീണ്ടും പണിയുകയായി.
പ്രാകൃതമായൊരു ലോകത്തിന്നൊരു
നിർമിത ഹൃദയം പരാജയമത്രേ.
തുടരെത്തുടരെ തകരും ഹൃദയം
പൂട്ടിവെക്കുക വേണ്ടത്രേ.
കൊള്ളാം, കൊള്ളാം!! വളരെ ഇഷ്ടപെട്ടു!! അവസാനത്തെ രണ്ട് വരികൾ ഹൃദയത്തിൽ വളരെ ആഴത്തിൽ സ്പർശിച്ചു.. i mean, it was very apt for today’s ബന്ധങ്ങൾ.. loving it, buddy!!
മറുപടിഇല്ലാതാക്കൂഞാന് ധന്യനായി
മറുപടിഇല്ലാതാക്കൂ