പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

27 ജൂൺ, 2021

ഒഴുകുന്നവൾ

കവിളിലായിരം നുണക്കുഴികൾ

മാറിലഗാധമാം നീർച്ചുഴികൾ.



തിരകളാൽ നീട്ടുന്ന ചുംബനങ്ങൾ

തിരികെ വിളിക്കുന്ന ബന്ധനങ്ങൾ.



അലകളിൽ വശ്യമാം മധുമൊഴികൾ

മദമിളക്കുന്ന ശ്രുതിലയങ്ങൾ.



ആഴങ്ങളിൽ നൂറുനൂറോർമ്മകൾ

തുഴകൾ, തോണികൾ, പാമരങ്ങൾ.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ