പ്രചോദനം

"എല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ: സൗന്ദര്യവും ഭീകരതയും. തുടരുക. ഒരു വികാരവും അന്തിമമല്ല." - റെയ്നര്‍ മരിയ റില്‍ക്കെ

15 നവംബർ, 2024

ബലൂണ്‍

ഇതുമതിയോ,

ഇനിയും നിറയ്ക്കണോ?

ഇത്ര വേണോ,

ഒരിറ്റു കുറയ്ക്കണോ?


വാ മുറുക്കണോ,

വയറില്‍ പിടിക്കണോ?

വള്ളി കെട്ടണോ,

വിടാതെയിരിക്കണോ?


കൂര്‍ത്തതൊന്നും,

മണല്‍ത്തരിപോലും,

തട്ടിടാതെ,

പൊക്കിപ്പിടിക്കണോ?


ഇന്ന് കാണാന്‍

ഭംഗിയുണ്ടെങ്കിലും,

ഉള്ളിലെപ്പോഴും

വീര്‍പ്പുമുട്ടുന്നല്ലോ.


ഭാരമില്ല,

വേദനിപ്പിക്കില്ല,

തൊഴികൊടുത്താലും,

ദൂരേക്ക് പോകില്ല.


അല്‍പനേരം

രസിച്ചുല്ലസിച്ചിടാം,

നാളെ വിദ്വാന്‍റെ

കാറ്റു പോയെങ്കിലോ.

2 അഭിപ്രായങ്ങൾ:

  1. ഏതു നിമിഷം വേണമെങ്കിലും പോകാവുന്ന ആശാന്റെ കാറ്റ്, അതു പകർന്നു കൊടുക്കാൻ പറ്റുന്നത് മണൽ തരി കൊണ്ടാൽ പോലും പൊട്ടാവുന്ന ബലൂണിന് മാത്രം ആണെങ്കിൽ പോലും, അത് പകർന്നു കൊടുക്കുന്നതല്ലേ ശരി ?

    മറുപടിഇല്ലാതാക്കൂ
  2. കാറ്റുള്ളപ്പോ, കാറ്റുകൊടുക്കുന്നതുത്തമം

    മറുപടിഇല്ലാതാക്കൂ