സ്വപ്നങ്ങൾ എറിഞ്ഞ് കൊടുത്ത്
ചങ്ങലയ്ക്കിട്ട സ്വർഗം.
ഓർമ്മിക്കാതിരിക്കാൻ
മൗനപ്പൂട്ടിട്ട സ്വർഗം.
പേരുദോഷം വരാതിരിക്കാൻ
പടിയിറക്കി വിടാത്തൊരു സ്വർഗം.
പ്രാരാബ്ധം പുതച്ച്
മരിക്കാൻ കിടക്കുന്ന സ്വർഗം.
വിരുന്നുള്ളപ്പോൾ
നിലവിളിക്കാത്ത സ്വർഗം.
ഉറക്കത്തിലും
കണ്ണടയ്ക്കാത്ത സ്വർഗം.
ചുമരിലെ ചില്ലിൽ
കണ്ണാടി നോക്കുന്ന സ്വർഗം.
പിന്നിലെ ചിത്രങ്ങളിൽ
മുഖം മാഞ്ഞ സ്വർഗം.
നിഴലുകളിൽ സത്വങ്ങളെ
വളർത്തിയ സ്വർഗം.
ചിന്തകളിൽ നിരാശ
പടർത്തിയ സ്വർഗം.
നേരിൽ നീറി
വ്രണപ്പെട്ട സ്വർഗം.
തമസ്കരിച്ച
തിരസ്കരിക്കപ്പെട്ട സ്വർഗം.
അതെങ്ങനെ സ്വർഗമാകും?
മറുപടിഇല്ലാതാക്കൂഅത് സ്വർഗമായിരുന്നു. സ്വർഗമാകുമായിരുന്നു. എന്നാലിപ്പോഴല്ല. ഇനിയാകുമോയെന്നറിയില്ല.
മറുപടിഇല്ലാതാക്കൂ