കഷണ്ടി കേറി വെളുത്തതാവാം,
പുരികക്കട്ടി കറുത്തതാവാം.
നെറ്റിചുളുങ്ങിയിരുണ്ടതാവാം,
കണ്ണിന്‍ ചുറ്റുമിരുണ്ടതാവാം.
മൂക്കില്‍ ശുണ്ഠി ചുവന്നതാവാം,
മീശ പൊടിച്ചത് മാഞ്ഞതാവാം.
കവിളുകളൊട്ടി വരണ്ടതാവാം,
അത് പല്ലില്ലാതെ കുഴിഞ്ഞതാവാം.
വിളറിയ ചുണ്ടു വിണ്ടതാവാം,
താടി നീണ്ടു നരച്ചതാവാം.
കൊന്ത്രപ്പല്ല് മുളച്ചതാവാം,
ചെവിയില്‍ പൂട കിളിര്‍ത്തതാവാം.
മുഴച്ചതൊക്കെ മുഖക്കുരുവാകാം,
പഴഞ്ചനെന്നൊരു തോന്നലുമാവാം.
മുഖത്തിരിപ്പതു കാണാന്‍ വേണ്ടൂ,
പളുങ്കു കൊണ്ടൊരു കണ്ണാടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ